എനിക്കുമുണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ??????

 എനിക്കുമുണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ???



ഇത്തവണ കൊറോണ ആയാലും മലയാളികൾ എല്ലാവരും  മാവേലിയുടെ കാലം പോലെ "കാണാം വിറ്റും ഓണം ഉണ്ണണമ് "എന്ന പഴമൊഴി പോലെ ഓണം ആഘോഷിച്ചു .

പലരും ഭാഗ്യം പരീക്ഷിക്കാൻ ഓണം ബബ്ബറും എടുത്തു.ഇത്തവണത്തെ ഫസ്റ്റ് പ്രൈസ് 12 കോടി ആണ് ഭാഗ്യവാന് കിട്ടുന്നത്.

ഓണക്കളികളും മത്സരങ്ങളും ഏലാം നടത്തി കൊറോണ അതിന്റെ വഴിക്കും നടന്നു ഓണം പൊടി പൊടിച്ചു..

അങ്ങനെ ഓണം കഴിഞ്ഞു , ഓണക്കോടി ബംബ്ബർ നറുക്കെടുപ്പ് ആയി .

എന്നാൽ ഇത്തവണ ഓണക്കോടി റിസൾട്ട് വന്നപ്പോൾ പലരും ഒരു നല്ലവനായ സുഹൃത്തിന്റെ പുറകിൽ ആയിരുന്നു..

പലരും സ്വയം ചിന്തിച്ചു

എനിക്കുമുണ്ടോ ഇങ്ങനെ ഒരു നല്ല സുഹൃത്തു ??


നടന്നത് ചുരുക്കത്തിൽ 


ഓണം ബമ്പർ റിസൾട്ട് നറുക്കെടുപ്പ്പ് നടക്കുന്നു  , 12 കോടി നേടിയ വിജയി ആര് ..

എന്ന് അറിയാൻ ലൊട്ടറി എടുത്തവനും എടുക്കാത്തവനും എലാം ടിവിയുടെ മുമ്പിൽ ആണ് രാവിലെ മുതൽ ..


അങ്ങനെ റിസൾട്ട് വരുന്നു ..

തൃപ്പുണിത്തറയിൽ ഉള്ള ഒരു മീകാഷി ലോട്ടറി ഡീലർ ഷോപ്പിൽ നിന്നുമാണ് ലോട്ടറി വിറ്റു പോയിരിക്കുന്നത് .

അതും ഒരു ഫാൻസി നമ്പർ ആണ് .

പിനീട് അങ്ങോട്ടു ചാനലുകാർ തമ്മിൽ മത്സരം ആണ്...

ആരു ആദ്യം ഭാഗ്യശാലിയെ ലോകത്തിനു കാണിച്ചു കൊടുക്കും ..

നേരെ തൃപ്പുണിത്തറയിലെ മീകാഷി ലോട്ടറി ഷോപ്പിലേക്കു വച്ച് പിടിക്കുന്നു..

അവിടെ ഓണം ടിക്കറ്റ് എടുക്കാൻ വന്ന ആളുകളുടെ വിവരകൾ അനേഷണത്തിൽ അറിയുന്നു

" ഇവിടെ ലോട്ടറി എടുക്കാൻ വരുന്നവർ എലാം വളരെ സാധാരണക്കാർ ആണ് കൂടുതലും ഇ  ദേശകർ ആണ് "

പിന്നെ നാട്ടിൽ മൊത്തം അനേഷണമ് .....ആരൊക്കെ സ്ഥിരം ലോട്ടറി എടുകുടാറുണ്ട് , ആരൊക്കെ അതിൽ സാധാരണക്കാർ ഉണ്ട് ..അങ്ങനെ ചാനൽ ന്യൂസുകളിൽ പല മുഖകൾ വരുന്നു ..

അങ്ങനെ തൃപ്പുണിത്തറ നാട് മൊത്തം അനേഷിച്ചു കണ്ടു പിടിക്കാൻ ആയില്ല .

ഒടുവിൽ പറയുന്നു ...

കേരളം ഉറ്റു നോക്കി കൊണ്ടിരിക്കുന്ന കോടി പതി ..കേരളത്തിലൊ ഇന്ത്യയിലോ ഇല്ല അങ്ങ് മണ്ണാല്യരണത്തിൽ ആണ് .

അങ്ങനെ ചാലുകൾ നേരെ അറബി നാടിലേക്കു ..

അവിടെ ഒരു സാധാരണക്കാരൻ ലോട്ടറി അടിച്ച സന്തോഷം പങ്കു വക്കുന്നു..

അതോടപ്പം ഒരു സുഹൃത്തു ആണ് നാട്ടിൽ നിന്നും ലോട്ടറി എടുത്തു തന്നത് ..


സ്വാഭാവികം ..


പലരും ഗൾഫ് ലോട്ടറി എലാം നാട്ടിൽ നിന്നും എടുക്കാറുണ്ടാലോ ??

പക്ഷെ ഇവിടെ ഇ നല്ലവനായ സുഹൃത് ...

പണ്ട് രേവതി കിട്ടുണ്ണിയെയേട്ടന്റെ പറ്റിച്ച നമ്പർ ഇറക്കുന്നു...

കിട്ടുണ്ണി കേട്ട് വിശ്വസിച്ച പോലെ   ജീവിതത്തിന്റെ കഷ്ടപ്പാടിൽ പാവംപ്രവാസിയുംവിഷ്വസിക്കുന്നു...


ഇത് ഒന്നും അറിയാതെ സുഹൃത്തിന്റെ അമിതമായി വിശ്വസിച്ചു ചാനലുകൾക്കു ഇന്റർവ്യൂ കൊടുക്കുന്നു ..

ഭാവി പ്ലാനുകൾ സ്വപ്നങ്ങൾ ആണ് തുടര്ന്നു ...


ചാനലുകൾ നേരെ അങ്ങ് അറബി നാട്ടിൽ നിന്നും വായനാടിലേക്കു ....


അവിടെ ഭാഗ്യശാലിയുടെ ഭാര്യാ , മകൻ ,അയൽക്കാർ , നാട്ടുകാർ എല്ലാവരുടേം ഇന്റർവ്യൂ ആണ് .


നാട്ടുകാരുടെ വക അവൻ ഭാഗ്യമുള്ളവനാ അവനു അത് കിട്ടേണ്ടതാ എന്നൊക്കെ തള്ളലുകൾ ഒരു ഭാഗത്തു ...


അപ്പോഴും അങ്ങ് ഗൾഫിൽ നിന്നും പൈസ ഗൂഗിൾ പേ വഴി അയച്ചു കൊടുത്തു ലോട്ടറി ടിക്കറ്റ് കൊടുക്കാതെ ലോട്ടറി നറുക്കെടുത്തപ്പോൾ എടാ നിനക്കു തന്നെ ലോട്ടറി അടിച്ചത് എന്ന് പറഞ്ഞു വിശ്വസിപ്പിച്ച കൂട്ടുകാരനെ കേരളം തിരഞ്ഞു കൊണ്ട് ഇരിക്കാണ് .


കഥ അറിയാതെ ചാനൽ മാറ്റി കൊട്ടിരിക്കുന്ന പലരും പറഞ്ഞു "എന്നാലും ആ കൂട്ടുകാരൻ ലോട്ടറി അടിച്ചിട്ടും അതും ഫസ്റ്റ് പ്രൈസ് 12 കോടി അടിച്ചിട്ടും സത്യ സന്തമായി കൂട്ടുകാരന്റെ ടിക്കറ്റ് കൂട്ടുകാരന് കൊടുത്ത അവനാണ് യഥാർത്ഥ സൃഹൃത് എനിക്ക് ഉണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ?? "


പിന്നെ ചാനലുകൾ മൊത്തം നല്ലവനായ സുഹൃത്തിനെ അനേഷിച്ചു തിരച്ചിൽ ആണ് .


സന്ധ്യയായി , സന്ധ്യ വാർത്ത തുടങി , അതിൽ യഥാർത്ഥ ഭാഗ്യശാലിനെ കാണിക്കുന്നു ..


മറ്റൊരു സാധാരണക്കാരൻ ..അര്ഹതപ്പെടവർക് കിട്ടട്ടെ എന്ന് കണ്ടിരിക്കുന്നവരും പറഞ്ഞു.


ചാനൽ വാര്ത്തകള് തുടരുന്നു രാത്രി 10 മണി വാര്ത്ത തുടങി , ദേ വീണ്ടും ഉച്ചക്ക് ലോട്ടറി അടിച്ച കിട്ടുണ്ണിയേട്ടൻ ..

കൂട്ടുകാരൻ തമാശക്ക് പറ്റിച്ചത് ആണ് ..ഞാൻ വിശ്വസിച്ചത് ആണ് ..


അപ്പോഴും ഒരു ചോദ്യം ബാക്കി "ആരാണ് ആ നല്ലവനായ കൂടുകാരൻ ??"


പലരും ഒരു ദിവസം മൊത്തം എനിക്ക് ഇങ്ങനെ ഒരു നല്ല സുഹൃത്തു ഇല്ലാതെ പോയാലോ എന്നു പോലും ചിന്തിപ്പിച്ച ഒരു സുഹൃത്തു  ??


നിഷ്‌കളങ്കമായി ആരേം വിശ്വസിക്കരുത്....മനസിന്റെ നന്മയിൽ മറ്റുള്ളവരെ വിശ്വസിക്കുന്നവരെ കബളിപ്പിക്കയും ചെയ്യരുത് ..ഇ ഓണത്തിന് മലയാളകൾക്കു ബമ്പർ നല്‌കുന്ന സമ്മാനം .


എഴുത്തു 

സജിത ജോണി 








Comments

Popular posts from this blog

പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂരആഘോഷം

Ammu's school Days in 90's world