ദേവസ്സിയേട്ടന്റെ പത്രം വായന

ദേവസ്സിയേട്ടന്റെ പത്രം വായന 


Sketch by Sajitha Johny
Add caption


ദേവസ്സിയേട്ടൻ ..


വയസു 103

പ്രായത്തിൻറെ  അസുഖകൾ ഒന്നും അധികം ബാധിച്ചിട്ടില്ല .


പ്രായധികത്തിന്റെ അസുഖകൾ കൊണ്ട് കണിനോ ചെവിക്കോ ഓര്മശകത്തിക്കോ ഒരു  മങ്ങലും വന്നിട്ടില്ല ..

ദിവസവുമുള്ള നടത്തംയോഗ ഏലാം ആയി ഇപ്പോഴും 60 വയസ്സിന്റെ ചുറു ചുറുക്കു  ദേവസ്സിയേട്ടനു ഉണ്ട് ....


ദിവസത്തിന്റെ പകുതി പത്രം വായന നടത്തിയാണ് നേരം കളയുന്നത് .

ദേവസ്സിയേട്ടന്റെ പത്രം വായന കേൾക്കാൻ ഒരു രസമാണ് ...!!!!

പണ്ട് തൊട്ടേ ഉള്ള ശീലമാണ് പത്രം വന്നാൽ ആദ്യം ദേവസ്സിയേട്ടനു തന്നെ  വായിക്കണമ്...


അത് കഴിഞ്ഞേ ആർക്കും കൊടുക്കു ..!!

 

ചുറ്റും ഉള്ളവര് ഏലാം കേൾക്കുന്ന രീതിയിൽ വാര്ത്തകൾ ഉറക്കെ വായിച്ചു കമെന്റ്സ്  ആൻഡ് കൌണ്ടർ ഏലാം പറഞ്ഞു കൊണ്ട് ആണ് ദേവസിയേട്ടൻറെ പത്രം വായന..!!

പുലർച്ചെ 5 മണിക് എഴുന്നേറ്റു നടത്തവും യോഗവും കഴിഞ്ഞു വരുമ്പോഴേക്കും... പത്രം വന്നു കാണും ..


പിന്നെ പത്രം വായന തുടങ്ങുകയായി ..

അതും ഉറക്കെ ..

എഴുത്തും.... വായനയും .......അറിയാത്തവരുടെ ഇടയിൽ ......ഇരുന്നു വായിക്കുന്നപോലെയാണ് ദേവസിയേട്ടൻറെ  പത്രം വായന ..

മലയാളം പുതിയ ലിപി, ഇംഗ്ലീഷ് പദങ്ങൾ അത്ര വശം ഇല്ല എങ്കിലും കൊച്ചുമകൻ എഡ്വവിൻൻറെ സഹായം തേടി അർഥം മനസിലാക്കിയാണ് വായന ...

ദിവസേനെ പത്രം വായിച്ചു ...കുറച്ചൊക്കെ ഇംഗ്ലീഷ് പദങ്ങൾ പഠിച്ചിട്ട് ഇണ്ട് ഇപ്പോ ദേവസിയേട്ടൻ..!!!

എങ്കിലും ഉച്ചത്തിൽ ഉള്ള വായന മക്കളും കൊച്ചുമക്കളും ശല്യമാണ് എന്ന് പറഞ്ഞാലും പുള്ളിക്കാരൻ നിറുത്തില്ല .....

പുള്ളിയുടെ മനസിൽ പുള്ളി ഉറക്കെ വായിച്ചാല് മാത്രമേ എല്ലാവർക്കും മനസിലാവു  എന്ന് ആണ് ..
പണ്ടൊക്കെ അങ്ങനെ ആയിരുന്നു ഒരു ആള് ഉറക്കെ വായിക്കും മറ്റുള്ളവർ അത് കേൾക്കും..

ദേവസിയേട്ടൻ പത്രമെടുത്തു വായന തുടങ്ങി 

.

.

ചൈന അതിർത്തിയിൽ സേനക്ക് തോക്കു എടുക്കാൻ അനുമതി... !!!
തോക്കു .....എടുക്കാം...!!

  .....

ദേവസിയേട്ടൻ കൂടി ചേർത്തു....
തോക്കു ....എടുക്കലേ ......എന്ന് ആയിരുന്നു പണ്ട്...
ഇപ്പോ തോക്കു എടുക്കാം ....... എന്ന് ആയി  

ന്യൂഡൽഹി ....

ആയുധമായി പാക് ഡ്രോൺ കലാപാനിയിൽ ..!!!!

ഹെഡിങ് വായിച്ചു കൊണ്ട് അന്ന് തുടക്കം......... മനസിലാവാത്തതും കൊച്ചുമകൻ എഡ്വവിനോടു ചോദിക്കും..

എടാ എച്ചിനെ ഡ്രോൺ എന്തുട്ടാ ..????

എൻ്റെ അപ്പാപ്പാ  എൻ്റെ പേര്  'എച്ചിൻ 'എന്ന് അല്ല ' എഡ്വവിൻ  '..

എനിക്ക് അത് ഒന്നും വായിൽ വരിലാടാ..
നീ എൻ്റെ എച്ചിൻ അന്ന് എൻ്റെ ഏർപ്പായിയുടെ മോൻ..

ഡ്രോൺ ഹെലികോപ്റ്റർ ആണോടാ ...????????

ഹെലികോപ്റ്റർ പോലെ പറക്കുന്നത് ആണ് അപ്പാപ്പാ..!!!

അപ്പോ ആളുകൾക്ക് അതില് കയറി  പോവാം അല്ലെ ...

അതില് ആളുകൾക്ക് കയറി ഒന്നും പോവാൻ പറ്റില്ല അപ്പാപ്പാ..!!!!!

അത് താഴെ നിന്ന് വെറുതെ പറത്താൻ മാത്രമേ പറ്റു..

കയറി പോവാൻ പറ്റില്ലെങ്കിൽ പിന്നെ എന്തിനാടാ ഇങ്ങനെ പറത്തുന്നത് ..!!!!

അത് അപ്പാപ്പാ  കല്യാണങ്ങൾക്കു  കണ്ടിട്ടിലെ മുകളിലൂടെ പറത്തുന്നതുഅത് ആണ് അപ്പാപ്പാ...

  ഡ്രോൺ..!!!!!

ഇന്നാള് .....നമ്മുടെ ജാൻസി കൊച്ചിൻറെ  മോളുടെ കല്യാണത്തിന്  മുകളൂടെ ഒരു ഹെലികോപ്റ്റർ പറത്തിയത് ആണോടാ ഡ്രോൺ അപ്പോ..!!!!!!???????

...... അത് തന്നെ അപ്പാപ്പാ ...!!

വീടും പത്രത്തിലൂടെ നോക്കി..


ആയുധവു മായി പാക് ഡ്രോൺ കലാപാനിയിൽ ...!!

അപ്പോ ജാൻസി കൊച്ചുന്റെ മോളുടെ കല്യാണത്തിന് വരെ അപ്പോ പാക് ഡ്രോൺ വന്നു ...

അപ്പോ അവള് ആളു ചില്ലറക്കാരി  അല്ലല്ലോ..!!!!

കൊച്ചുമോൻ എഡ്വിൻ മൊബൈലിൽ ഫേസ്ബുക് ഉം ടിക് ടോക് നോക്കി ചിരിയാണ്.

അപ്പാപ്പൻ വായന തുടർന്നു....

ലക്ഷ്യആം കവിഞ്ഞു ഇന്ത്യ....... 10 ലക്ഷ്യവുമായി  ബ്രസീൽ ...

വീണ്ടും  കൂടി ...

മറക്കരുത് വലിയ വില കൊടുക്കേണ്ടി വരും ..!!!

മാസ്ക് മറക്കരുത് വലിയ വില കൊടുക്കേണ്ടി വരും..!!

.

.
മാസ്ക് ഇടാതെ പുറത്തു പോവരുത്.!!!

.

.

മാസ്ക് വെക്കാത്തവരെ ശ്രദ്ധയിൽ പെട്ടാൽ ആർക്കും ഉടനടി 100 എന്ന നമ്പറിൽ പോലീസ് കണ്ട്രോൾ റൂമിൽ വിളിച്ചു അറിയിക്കാം  എന്ന് സർക്കാർ ...... ..!!!!

.

.

മാസ്ക് ഇല്ലാത്തവന് 500 പിഴ കൊടുക്കേണ്ടി വരും ..!!

.

ഭീതിയിൽ ആക്കി ഡെങ്കി പനിയും ....!

ഓൺലൈൻ ക്ലാസ്സികളിലും  മാറ്റങ്ങൾ.....


പത്ര വായന തുടരുന്നു ..

സ്വർണത്തിന്  തീ വില ..

ഗ്രാമിന് 4500 പവന് 40000 രൂപ ആയി.


എടാ എച്ചിനെ.... പണ്ട് നിന്റെ അമ്മാമ്മക് ഞാൻ എന്തോരം സ്വർണ വാങ്ങി കൊടുത്തതാ ....അന്നൊക്കെ ഗ്രാമിന് വെറും 10 രൂപ ഉള്ളു ...

ഇന്നത്തെ 1000 ആണ് അന്നത്തെ 10 ...

.

.

എൻ്റെ അപ്പാപ്പാ .....

 

അപ്പൻ ഇപ്പോ ആർക്കു സ്വർണം വേണ്ടികാൻ പോവാ..??

.

.

എനിക്ക് പത്രം ഒന്ന് തായോ ഞാൻ ജോലിക്കു പോവാറായി ..
അപ്പന് പിന്നേം വായിക്കലോ..???

എന്നും പറഞ്ഞുകൊണ്ട് എഡ്വവിൻറെ  അപ്പൻ റാഫേൽ വന്നു ....


എടാ ഏർപ്പായി  നീ ഇതുവരെ ജോലിക്കു പോയിലെ..???

മുറ്റത്തുള്ള പത്തുമണി ചെടി വിരിഞ്ഞു നില്കുന്നത് നോക്കി ദേവസിയേട്ടൻ  പറഞ്ഞു

പത്തു ആയി കാണുമലോ ഇപ്പോ..!!!

എൻ്റെ അപ്പാ , അപ്പാപ്പൻ പത്രം തരുമ്പോൾ ഉച്ച കഴിയും അപ്പൻ വേണ്മങ്കില് ജോലിക്കു പൊയ്ക്കോ..!!

പോകുന്ന വഴിക്കു അപ്പൻ മൊബൈൽ ന്യൂസ് കണ്ടോ ...

അപ്പാപ്പൻ പത്രം വായിച്ചു കഴിഞ്ഞു ജോലിക്കു പോവാൻ നിന്നാൽ എന്ന് ഉച്ചയാവും.....!!

എന്ന് ആയി എഡ്വവിൻ .....

.

.

അത് കോള്ളാലോടാ  എച്ചിനെ .....!!

.

.
 പത്രത്തിൽ അപ്പോ അടിച്ചു വരുന്നത് ഒന്നും വായിക്കണ്ട  എന്നു  ആണോ ...നീ\പറയുന്നത് ...? എന്ന് ആയി ദേവസിയേട്ടൻ ..

 

ഇനി ഇവിടെ രണ്ടു പത്രം ഇട്ടേണ്ടി  വരും ഇനി എന്ന് പറഞ്ഞു റാഫേൽ അകത്തേക്കു പോയി..!!

 

ഇത്  ഒന്നും ദേവസിയേട്ടൻറെ പത്ര വായനയെ തടസപ്പെടുത്തിയില്ല  ..


വായന തുടരുകയാണ്..

എഡിറ്റോറിയൽ തുടങ്ങി  ........ഹെഡിങ് വായിച്ചു .......ഡീറ്റൈൽ വായിച്ചു ......അങ്ങനെ വായന നടക്കുക്കയാണ്..

പേജ് മറച്ചു ......

"അംബേക്കർ എന്ന പിതാവ് ..."

എടാ എച്ചിനെ എന്ത് നല്ല മനുഷ്യൻ ആയിരുന്നു അംബേക്കർ..
ഞങ്ങളുടെ കാലത്തു ഒരു നല്ല മനുഷ്യൻ ആയിരുന്നു...

ആരാ അപ്പാപ്പാ അംബാനി  ആണോ ....?? എന്നു എഡ്‌വിൻ  ..

അപ്പൻ നല്ല കലിപ്പിൽ ആണ്ട്ടാ അപ്പാപ്പാ .....!!

അവൻ ആകെ കൂടി നോക്കുന്നത് വല്യ സമരം ഉണ്ടോ എന്ന് അല്ലെ ????..
അവൻ്റെ  ഗവെന്മെന്റ്  ജോലി ആണ് .......അവനു ഒരു സമരം  ഇല്ല ...

10 മണിയുടെ ജോലിക്കു ഇവൻ 10 മണിക് ആണ് ഇവിടെ  നിന്നും ഇറങ്ങുന്നത്...


ഇവൻറെ   പ്രായത്തില് 10 മണിക് മുൻപ് ഞാൻ വാഴ തോട്ടം ,ജാതി ,ഇഞ്ചി ഏലാം നനച്ചു  2 തെങ്ങു തെയും   വച്ച് വന്നു  കഞ്ഞികുടിക്കുന്ന സമയം ആയി ........

ഇവൻ കളസം വലിച്ചു കയറ്റി വീട്ടിൽ നിലപാണ് തന്നെ ഇപ്പോഴും .

സർക്കാർ ജോലികാരന്  എന്തും ആവാം എന്ന് ആയി..

അധ്വാനത്തിന്റെ  മഹത്വം അറിയണമ് ..

.

.

പത്രത്തിന്റെ പേജ് മറിച്ചു കൊണ്ട്..വായന തുടർന്നു .....

.

.

ചൈനയുടെ നീക്കം..!!!

ചൈന...... ഇങ്ങനെ നീങ്ങട്ടെ....... 

നമ്മള് ..... പണി എടുത്തു ഏലാം ഉണ്ടാകുകയാണ് വേണ്ടത് ......

.

.

ഇനി നാളെ തൊട്ടു രണ്ടു പത്രം ഇട്ടുകയേ  വഴി ഉള്ളു.. എന്ന് പറഞ്ഞ് റാഫേൽ അകത്തു നിന്നും വന്നു ....

എൻ്റെ അപ്പാ .....ഞാൻ  പോവാ..

സമയത്തിന് മരുന്നും ഭകഷണമ്  കഴിച്ചോളോ..


വയസു 103 ആണ്......... 33 അല്ല ...!!!!

"എഡ്വിവിൻൻറെ അപ്പൻ റാഫേൽ,റാഫേൽൻറെ അപ്പൻ  മത്തായി ,
മത്തായിയുടെ അപ്പൻ ആണ് ദേവസ്സിയേട്ടൻ  .."

മത്തായി ഇന്ന് ജീവിച്ചു ഇരിപ്പില്ല ..!!!


"റാഫേൽ സ്വന്തം അപ്പൻ മത്തായി യുടെ സ്ഥാനത്തു കണ്ടു അപ്പൻ എന്നാണ് ദേവസിയേട്ടനെ  വിളിക്കുന്നത്...!!
അപ്പൻറെ  അപ്പനെ  എഡ്വവിൻ  അപ്പാപ്പൻ എന്നും.!!!"

റാഫേലിനോട് ....

    ...എടാ ഏർപ്പായെയേ...... നീ മാസ്ക് വെയ്കാതെ ആണോ പോകുന്നേ.?????

ദേ .....പത്രത്തിൽ ഉണ്ട്.....

മാസ്ക് മറക്കരുത്...!!!!
വലിയ വില കൊടുക്കേണ്ടി വരും..!!!

.

.
നീ കൊടുത്തോ ....!!

ജനങ്ങൾക് പരാതിപ്പെടാം എന്നും ഉണ്ട്..

.


അവര് പരാതി പെടും നീ കൊടുക്കേണ്ടി വരും..

എൻ്റെ അപ്പാ......  എൻ്റെ കൈയിൽ ഉണ്ട് ...!!

കൈയിൽ വെക്കാൻ ഉള്ളത് അല്ല മാസ്ക് ...മുഖത്തു അണിയണം..

നിന്നെ കണ്ടിട്ട് ആര്എങ്ങിലും പരാതിപെടുമ്പോൾ നിനക്കും വലിയ വില കൊടുകാം..!!!


മാസ്ക് കഴുത്തിൽ ഇടാൻ അല്ല പറഞ്ഞത് മുഖത്തു ഇടാൻ ആണ് ..
അവര് 100 വിളിക്കുമ്പോൾ നിന്റെകയിൽ നിന്നും 500 പോയിക്കോളും.

ആര്  വിളിക്കാനാണ്അപ്പാ?????

അത് നീ പറയണ്ട...!!!!!


നീ  ഇട്ടില്ല എങ്കിൽ നീ എവിടെ നിന്നും പോയി കഴിയുമ്പോൾ ഞാൻ തന്നെ 100 ഇൽ വിളിക്കും..

അപ്പാ ....പ്പാ ................!!!!!!!!!!!!!!!!!!!!!!!!!!

നീ എന്റെ മോൻ അല്ലെടാ ..എന്റെ മോൻറെ ജീവൻ ഞാൻ നോക്കണ്ടേ..?????

ഞാൻ ജീവിച്ചു ഇരിക്കുമ്പോൾ എന്റെ മോന് എന്ത് എങ്കിലും വരാതെ നോക്കേണ്ടത് ഞാൻ അല്ലെ ..???

വീണ്ടും  പത്രം വായന.. 

ലഡാക്കിലേക്കു കൂടുതൽ സൈനികർ..!!!

എടാ എച്ചിനെ ....
 ലഡാക്ക്

ലഡാക്ക്....ലഡാക്ക്...

ലഡാക്ക്  പറയുന്ന നാട്ടിലേക്കു അല്ലെ നീ ബൈക്ക് കൊണ്ട് കൂട്ടുകാർ ആയി പോയത്..??????


അപ്പാപ്പ ...എഡ്വിവിൻ ആവേശത്തോടെ മറുപടി പറഞ്ഞു.

ലഡാക്കിലേക്കു കൂടുതൽ സൈനികർ..


അവിടെ എങ്ങനെയാടാ കാണാൻ നല്ലതു ആണോ...?????

അപ്പാപ്പ ...ഒന്നുകൂടി പോവണം ...നല്ല സ്ഥലമാണ്..!!!


ലഡാക്ക് ...10000 അടി മുകളിൽ ...ചൈനീസ് അതിർത്തി ...

എച്ചിനെ  10000 അടി മുകളിൽ ആണോ ???? നീ നിൻ്റെ ബൈക്കും കൊണ്ട് ചെത്ത് പിള്ളേരുടെ കൂടിയ പോയത്..?????

നിൻ്റെ 'അമ്മ ലില്ലികുട്ടി വലതും അറിയുണ്ടോ..????

എൻ്റെ വേളാങ്കണ്ണി  മാതാവേ ചെക്കനെ ജീവനോട് തിരിച്ചു എത്തിച്ചതിനു നന്ദി.

എൻ്റെ  അപ്പാപ്പാ  .......അവിടെ എപ്പോഴും  എങ്ങനെ പ്രശ്‌നം ഒന്നും ഇല്ല ..!!!

.

.

ലഡാക്കിനെ കുറിച്ച് ഒന്നും അറിയാൻ ഇല്ല ...ഏലാം  പത്രത്തിൽ ഉണ്ട്  ..

.

.

എന്നിട്ടു ആണ് ....എന്നോടു ..... ഒരു പ്രശനംവുമില്ല എന്ന് പറയുന്നത്....

.

ചൈന യുടെ നീക്കം സൈബർ ആക്രമണം ...

കണ്ടോ ,,,,,,ചില്ലറ കളി ആണോ അത്..??????

.

.

എൻ്റെ  അപ്പാപ്പാ  സൈബർ ആക്രമണം എന്തുട്ടാ..????

ഇന്നലെ .......നിന്നോട് ഞാൻ ചോദിച്ചപ്പോൾ നീ അല്ലെ  പറഞ്ഞത്

യുദ്ധം ആണ്  എന്ന്..!!!!

.

.

യുദ്ധം അല്ല അപ്പാപ്പാ ..

.

.

ചൈനയുടെ അടുത്ത നീക്കം സൈബർ ആക്രമണം !!

എടാ എഴുനേറ്റു പോവല്ലെ ???

എചിനെ   സൈബർ ആക്രമണം ചൈന ഇടുമ്പോൾ നമ്മള് മരികൊടാ ..?????

ഞാൻ പോവാ അപ്പാപ്പാ ......
എഴുനേറ്റു പോവല്ലെടാ.....


എനിക്ക് അറിയാത്തത്‌ ചോദിക്കാൻ അല്ലെ നിന്നോട് എവിടെ ഇരിക്കാൻ പറയുന്നത്..

സൈബർ ആക്രമണം ...

അതിർത്തിയിൽ  ചൈന ...

ചൈനയുടെ അടുത്ത നീക്കം സൈബർ ആക്രമണം !!

എന്തുട്ടാ സൈബർ !!

 

എൻ്റെ അപ്പാപ്പാ .....ഇന്റെര്നെറ്  വഴി അവര് ആക്രമിക്കും എന്ന്..

അയ്യയ്യോ...അപ്പോ .... മൊബൈൽ കമ്പ്യൂട്ടർ വഴി അവര് ആക്രമിമിച്ചു   കൊല്ലോ നമ്മളെ ..

അപ്പോ മൊബൈൽ വഴി ബോംബ് എല്ലാം  ഇടാൻ പറ്റുമോടാ ????.

മൊബൈൽ വഴി ബോംബ് ഒന്നും ഇടാൻ പറ്റില്ല അപ്പാപ്പാ ...

അവര് വൈറസ് ഏലാം വിടും ........ഹാക്ക് ആക്കും ..

ഏതൊക്കെ അറിഞ്ഞിട്ടു ആണോ ..........നീ മൊബൈൽ ഇരുപത്തിനാലു മണിക്കൂർ ചെവിയിൽ വച്ച് കൊണ്ട് ഇരിക്കുന്നത്..

ഏതു ഇങ്ങനെ ചെവിയിൽ വച്ച് കൊണ്ട് ഇരുന്നാൽ നമ്മുടെ മേലെ പതിക്കില്ലെടാ ???..

.

.

അങ്ങനെ ഒന്നും  വരില്ല അപ്പാപ്പാ ...

.

.

നീ വൈറസ് നെ കുറിച്ച് എന്നോട് പറയണ്ട....

ഒരു ചൈനകാരൻ ഷേക്ക് ഹാൻഡ് കൊടുത്തു ആണ് ഇന്ത്യയിൽ  മൊത്തം ഇപ്പോ കൊറോണ വന്നത്..!!!!അപ്പോ മൊബൈൽ വഴി എന്ത് ആവും അവ്സഥ  ..???????

എൻ്റെ അപ്പാപ്പാ അങ്ങനെ ഒന്നും അല്ല..!!!!!!

പത്രത്തിൽ ഉണ്ട് ഏലാം..

 

24 മണിക്കൂർ ഇത് ചെവിയിൽ വച്ച് നിനക്കു വലതും വന്നാൽ ഞങ്ങകൾക്കും കൂടി വരിലെ..

103 വയസുള്ള അപ്പാപ്പന് ഇനി എന്ത് വരാനാ...

എനിക്ക് വരണത് അല്ല പേടി .....

നിങ്ങള്  ഏലാം എൻ്റെ മത്തായിയുടെ മക്കൾ ആണ് ..
അവൻ ഇല്ലാത്ത കുറവ് അറിയിച്ചിട്ടില്ല..!!!!!

ഞാൻ മരിക്കുന്നതിന് മുൻപ് നിങ്ങള്ക് ഒരു വൈറസ് വരുന്നത് കാണാൻ വയ്യ.....

സൈബർ ആക്രമണം വരെ   എത്തി ഇപ്പോ ലോകം ..!!!

.

പത്രം വായന തുടർന്നു 

ജീവിതത്തോട് ഗുസ്തി പിടിച്ചു ജയിച്ചു എത്തിയ സഹോദരങ്ങളെ  കാത്തു ഇരുന്നത്  ദൈവവഴി.....!!!

അത് കലക്കില്ലോടാ .......

ദൈവവഴിക്കു തിരഞെടുക്കാൻ എപ്പോ ഗുസ്തിയും പിടിക്കാനോ !!??????

ഡാ എചിനെ ....നീ കേൾക്കുണ്‌ടോ ..????

 

ഫയൽമാന് ആവാൻ ആയിരുന്നു ഗുസ്തി .......

എന്നാൽ ഇപ്പോ എല്ലാത്തിനും ഗുസ്തി ആയി ...

പത്രത്തിൽ നോക്കി .....

.

.

വാക്ക് തർക്കം പരസ്പരം ചെവി കടിച്ചു മുറിച്ചു..!!

കൊള്ളാലോ...പുരോഗതി ഉണ്ട്...

.

.
കൈയും  കാലും വെട്ടൽ ആയിരുന്നു ഇന്നലെ വരെ എന്ന് അത് മാറി ചെവിയിൽ ആയി...

നിരാധ്യനായി 

45 ,56 , 55 , 33 , ഓച്ചിറ രാഹാവൻ  പിള്ള 42 , കുര്യച്ചൻ 50 ....


ഒരു ആള്  പോലും 60 കഴിഞ്ഞിട്ടില്ല...!!!

അല്ല അപ്പാപ്പാ ......ഇങ്ങനെ യൊക്കെ  ഇരുന്നാൽ മതിയോ .... 

ഇതില് പേര് വരുത്തണ്ടേ ?????.

എഡ്വവിൻ  തമാശയോടെ ചോദിച്ചു ....

 

പോടാ അവിടെനിന്നു..എൻ്റെ പേര് അടുത്ത് ഒന്നും വരില്ല..

ഞാൻ 110 ആയി മരിക്കു..!!!

 

ദേവസിയേട്ടൻ 

.

.

പേപ്പർ മടക്കി എഡ്വിവിനു  കൊടുത്തുകൊണ്ട് ..

ചാര് കസേരയിൽ നിന്നും എഴുന്നേറ്റു .....

എടാ എചിനെ  നീ ഇത് നിൻറെ അപ്പനു  കൊടുത്തോ..
അവൻ വായിക്കട്ടെ ,..

ഒന്ന് ഓടിച്ചു നോക്കി എന്നേ ഉള്ളു .....ഇനി അവൻ വായിച്ചു ആവാം ബാക്കി വായന ..

.

.

അപ്പൻ ജോലിക്കു പോയി അപ്പാപ്പാ ..

ആഹാ ,.... അത് എപ്പോ...??????

അപ്പാപ്പൻ പത്രം തരില്ല എന്ന് പറഞ്ഞപ്പോൾ അപ്പൻ  പോയി ഇപ്പോ ജോലി ക്കു ജോയിൻ  ചെയ്‌തു  കാണും..

മണി  11 ആയി..അപ്പാപ്പാ ...!!!

 ആഹാ ,....

..

.

അപ്പോ മാസ്ക് കഴുത്തിൽ ഇട്ടു .....പോയത് ഏർപ്പായി ആയിരുന്നോ ??????..

അത് ശരി !!!!

അപ്പോ 100 ഒന്ന് വിളിക്കേണ്ടി വരുമലോ ...!!!!

.


എടാ എചിനെ നീ മൊബൈൽ ഇങ്ങനെ ചെവിയിൽ വച്ച് ഇരുന്നാൽ  .....

ചൈന സൈബർ അക്രമണമ് നടത്തുമ്പോൾ നിന്റെ ചെവി ആവും ആദ്യം  പോവുക...!!!!!

വീട്ടിനകതൊട്ടു  കടന്നു കൊണ്ട് ദേവസ്സിയേട്ടൻ ...

ലില്ലികുട്ടി...!!!!!!!

കഞ്ഞി എടുത്തുവച്ചോ ????........

എൻ്റെ  അപ്പാ ........എപ്പോ എടുത്തു വച്ചതാ...
ഞാൻ ഒന്ന് കൂടി ചൂടാക്കാം  .....ചൂടാറി കാണും..

.

.
അപ്പന് പത്രം കിട്ടിയാൽ പിന്നെ ..........വേറെ ഒന്നും വേണ്ട!!!!

സമയത്തിനു ഭകഷണമ് കഴിക്കണ്ടേ  അപ്പാ ..!!!!!!!

ലില്ലികുട്ടി നീ അറിഞ്ഞോ ????????...

 

.

നിൻ്റെ ചെക്കനെ ചൈന നോട്ടം ഇട്ടു വച്ചിട്ട് ഉണ്ട്..!!!
24 മണിക്കൂറും  മൊബൈൽ ചെവിയിൽ വച്ച് ഇരുന്നു ...അവൻ എപ്പോ ചൈനക്കാരുടെ കൈയിൽ ആണ്..

.

എടാ എഡ്വിവിനെ നിനക്കു ഇന്ന് ഓൺലൈൻ ക്ലാസ് ഉണ്ടോ..?????

'അമ്മ ലില്ലി ചോദിച്ചു ...

എൻ്റെ അമ്മേ ,,  അപ്പാപ്പൻ ആണ് എന്നെ  ഇവിടെ പിടിച്ചു ഇരുത്തിയത്...!!!!

ഇവന് പുത്തക വായന ഒന്നും ഇല്ലെ ?????..

അപ്പാ , ഇതൊക്കെ ഇപ്പോ ഓൺലൈൻ ആയി ലെ..കാലം മാറി ലെ ....!!!!!

അതെ ....

അത് തന്നെ ....

അപ്പോ .............ചൈനക്കും എളുപ്പാൻ ആയി ...

.

.

സൈബർ അക്രമണമ് .....വന്നു  ചെവി അടിച്ചു പോവാതെ ഇരിക്കാൻ നീ കുത്രാന്ടം ചെവിയിൽ നിന്നും എങ്കിലും എടുത്തു വക്ക് മോനെ....!!!!!

.

.

കഞ്ഞി ചൂടാക്കി ലില്ലി വന്നു ...

.

ഇനി കഞ്ഞി കുടിച്ചു ആവാം ബാക്കി പത്രവായന ...

.

എചിനെ...മോനെ ....വാടാ ...കുറച്ചു കഞ്ഞി കുടിക്കാം.....

 

എഴുത്തു് 

സജിത ജോണി 


 

 

 

 

 

 

 

 

 

 

 

 

 


Comments

Popular posts from this blog

പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂരആഘോഷം

Ammu's school Days in 90's world

എനിക്കുമുണ്ടോ ഇങ്ങനെ ഒരു സുഹൃത്തു ??????