Posts

Showing posts from April, 2021

പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂരആഘോഷം

Image
  പെൻസിൽ കൊണ്ടൊരു തൃശ്ശൂർ പൂരആഘോഷം sktech by sajitha johny തൃശൂർ പൂരം സാമ്പിൾ വെടിക്കെട്ട്  ഇത് ചെറുത്‌..... വെറും സാമ്പിൾ....      തൃശൂർകാർക് സാമ്പിൾ തൊട്ടു വർണങ്ങളുടെ ആഘോഷമാണ് .. കഴിഞ്ഞ വർഷം  പൂരം ചടങ്ങുകൾ മാത്രമായിരുന്നു.ഇത്തവണ നിയമങ്ങളോടെ തൃശൂർ പൂരമുമുണ്ട്  ആഘോഷമായി തന്നെ  എന്നാൽ ഇത്തവണ  പൂരത്തിന് പോകുമ്പോൾ കോവിഡ്  ബാധിച്ചിട്ടില്ല എന്നുള്ള നെഗറ്റീവ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കോവിഡ് ബാധിക്കാതെ ഇരിക്കാനുള്ള പ്രതിരോധന വാക്‌സിൻ എടുത്ത സർട്ടിഫിക്കറ്റ് കൊണ്ട് പോവണം  എങ്കിൽ മാത്രമേ തൃശൂർ പൂരം പങ്കെടുക്കാൻ സാധിക്കുകയുള്ളു. സാമ്പിൾ വെടിക്കെട്ടിന്റെ അന്നു മ്മള് തൃശൂർകാര് പറയുന്ന ഒരു ഡയലോഗ് ഉണ്ട്... "ഇത് വെറും സാമ്പിള്....പൂരം മ്മള് പൊരിക്കും...." വർഷങ്ങൾ ആയി കേട്ടു വരുന്ന മത്സര വിശേഷങ്ങൾ ഉണ്ട് മ്മള് തൃശ്ശൂര് ഗഡീസിനു ഇടയിൽ സാമ്പളിന്റെ അന്ന്. സാമ്പിൾ വെടിക്കെട്ടു കണ്ടു "പാറമേക്കാവ് പൊരിച്ചുട്ടാ ഗെഡീ ഇത്തവണ വെടിക്കെട്ടു പാറമേക്കാവ് പൊളിക്കും എന്തുട്ടാ ഡൈനയും ഗുണ്ടുകളും.. " അപ്പൊ മറ്റേ ഗെഡീ പറയും "എന്തുട്ട് ഡൈന... തിരുവമ്പടിയുടെ അമിട്ടുകൾ തകർത്തു എന്തുട്ടാ കളര്ഫുള്.....